ഷെയ്ഖ് ഖലീഫയുടെ വിയോഗം അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഷെയ്ഖ് ഖലീഫയുടെ വിയോഗം അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദുബായ്: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ ആഴത്തിലുളള ദുഖം രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ദീർഘ വീക്ഷണമുളള ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ , കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, എന്നിവരും ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. യുഎഇയുടെ സമഗ്രവികസനത്തില്‍ നിർണായക പങ്ക് വഹിച്ച ഭരണാധികാരിയാണ് ഷെയ്ഖ് ഖലീഫയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ അനുസ്മരിച്ചു. കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ, അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എന്നും ഓർമ്മിക്കപ്പെടുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓർമ്മിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.