ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ, മെയ് 13-14 തീയതികളിൽ തിരുവനനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വെച്ച് നടക്കും. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശശി തരൂർ എംപി, എം.എ ബേബി, കുമ്മനം രാജശേഖരൻ, ജോൺ ബ്രിട്ടാസ് എം.പി, എൻ കെ പ്രേമചന്ദ്രൻ എം.പി, , കെ.ബി.ഗണേഷ് കുമാർ എംഎൽഎ, പ്രതിഭാ ഹരി എംഎൽഎ , രാജു എബ്രഹാം, സുപ്രീം കോടതി അഭിഭാഷക സിസ്റ്റർ ജെസി കുര്യൻ എന്നിവർ പങ്കെടുക്കും.
ഫോമാ വനിതാ ഫോറം നിർദ്ധനരായ വിദ്യാർഥിനികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് ചടങ്ങിൽ വെച്ച് കേരളാ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ വി ശിവൻകുട്ടി വിതരണം ചെയ്യും. തുടർന്ന് വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടും.. വനിതാശാക്തീകരണത്തെയും, കുടുംബ മൂല്യങ്ങളെയും കുറിച്ച് സിസ്റ്റർ ജെസി കുര്യൻ പ്രഭാഷണം നടത്തും.
മെയ് പതിനാലിന്, കൊല്ലത്ത് വെച്ച് നടക്കുന്ന വിരുന്നിൽ കൊല്ലം മേയർ പ്രസന്ന ഏണസ്‌റ്റ്, മന്ത്രി ചിഞ്ചുറാണി, എം .പി.പ്രേമചന്ദ്രൻ, എം എൽ എ മാരായ പി.സി.വിഷ്ണുനാഥ്, കെ.ബി.ഗണേഷ് കുമാർ, പ്രതിഭാ ഹരി തുടങ്ങിയവരും, മറ്റു സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
കേരളാ കൺവെൻഷന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കൺവെൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ് അറിയിച്ചു. കേരളത്തിൽ വെച്ച് നടക്കുന്ന ഏഴാമത് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനും, വിജയത്തിനും എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങളും, പങ്കാളിത്തവും ഉണ്ടാകണമന്നു ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.