കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷന്‍ ഇന്ന്

കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷന്‍ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷന്‍ നടക്കും. 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് വാക്സിനേഷന്‍ നടക്കുക. കോര്‍ബിവാക്സ് ആണ് കുട്ടികളില്‍ വിതരണം ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇന്ന് കോര്‍ബിവാക്സ് സെഷന്‍ ഉണ്ടായിരിക്കും. അതിനാല്‍ തന്നെ ഒന്നാം ഡോസ് വാക്സിനേഷന്‍ സ്വീകരിക്കാനുള്ളവരും രണ്ടാം ഡോസിന്റെ കാലാവധി എത്തിയതുമായ കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

12-14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ വാകിസ്നേഷന്‍ സ്വീകരിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.