മോഡലിന്റെ മരണം: ഭര്‍ത്താവിനെതിരെ സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

മോഡലിന്റെ മരണം: ഭര്‍ത്താവിനെതിരെ സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട്: നടിയും മോഡലുമായ പെണ്‍കുട്ടിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെതിരേ സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകള്‍. കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ ഷഹാന (20) ആണ് മരിച്ചത്. ഭര്‍ത്താവ് കോഴിക്കോട് അയ്യപ്പന്‍ കണ്ടിയില്‍ ബൈത്തുല്‍ ഷഹീല വീട്ടില്‍ സജ്ജാദിനെ (31) ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

സജ്ജാദിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലം ഷഹാന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സജ്ജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സജ്ജാദും മോഡലായ ഷഹാനയും ഒന്നര വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഒരു തമിഴ് സിനിമയിലും ഷഹാന അഭിനയിച്ചിരുന്നു. രണ്ടു മാസം മുന്‍പാണ് പറമ്പില്‍ ബസാറിനടുത്തുള്ള വീട്ടില്‍ വാടകയ്ക്കു താമസം തുടങ്ങിയത്.

ഇന്നലെ പൊലീസും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ജനലിന്റെ അഴിയില്‍ ഷഹാന തൂങ്ങി മരിച്ചെന്നാണു സജ്ജാദ് മൊഴി നല്‍കിയതെന്ന് എസിപി പറഞ്ഞു. ഷഹാനയ്ക്കു ക്രൂരമായ മര്‍ദനം ഏറ്റിരുന്നു. ശരീരത്തില്‍ പരുക്കുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ഷഹാനയ്ക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് സംഭവ ദിവസം രാത്രിയിലും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.