ഇനി ശ്വാശതമായ പറുദീസയില്‍, ഷെയ്ഖ് ഖലീഫയ്ക്ക് അക്ഷരങ്ങളിലൂടെ പ്രണാമം നല്‍കി ഷെയ്ഖ് മുഹമ്മദ്

ഇനി ശ്വാശതമായ പറുദീസയില്‍, ഷെയ്ഖ് ഖലീഫയ്ക്ക് അക്ഷരങ്ങളിലൂടെ പ്രണാമം നല്‍കി ഷെയ്ഖ് മുഹമ്മദ്

ദുബായ്: വെള്ളിയാഴ്ച അന്തരീച്ച യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന് അക്ഷരങ്ങളിലൂടെ ആദരവ് അർപ്പിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

തന്‍റെ ഉപദേഷ്ടാവ് എന്നാണ് അദ്ദേഹം ഷെയ്ഖ് ഖലീഫയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാടിന്റെ ദുഖത്തില്‍ യുഎഇയിലെയും ലോകത്തിലെ മറ്റ് ജനങ്ങളുടെയുമൊപ്പം പങ്കുചേരുന്നു. അദ്ദേഹത്തിന് അനുഗ്രഹം നല്‍കണമെന്ന് ദൈവത്തോട് അദ്ദേഹം പ്രാർത്ഥിക്കുന്നു. 

എല്ലാ അർത്ഥത്തിലും ഷെയ്ഖ് ഖലീഫയുടെ പിന്തുടർച്ചാവകാശിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, അദ്ദേഹത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഷെയ്ഖ് മുഹമ്മദ് പറയുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.