വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരു ദശലക്ഷം പിന്നിട്ടതിന്റെ ദുഖസൂചകമായി യുഎസ് ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലും പ്രദേശിക ഭരണ സ്ഥാപനങ്ങളിലും മെയ് 16ന് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. വ്യാഴാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാവിലെ മുതല്‍ സൂര്യാസ്തമയം വരെയാകും പാതാക താഴ്ത്തിയിടുക.
കോവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് ജോ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി. വൈറസ് മൂലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. അവരുടെ കുടുംബങ്ങള്‍ അനാഥമായി. ആയിരക്കണക്കിന് കുട്ടികള്‍ ഇപ്പോഴും ദിനംപ്രതി മരിക്കുന്നു. ഓരോ കുടുംബത്തിനും നികത്താനാകാത്ത നഷ്ടമാണ് മഹാമാരി വരുത്തിയത്. കോവിഡിനെ ചെറുക്കാന്‍ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ബൈഡന്‍ തന്റെ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലാണ് മരണനിരക്ക് കൂടുതല്‍. പടിഞ്ഞാറന്‍ മേഖലയില്‍ ഏറ്റവും കുറവുമാണ്. സംസ്ഥാന നഗരിയില്‍ മിസിസിപ്പി, അരിസോണ, ഒക്ലഹോമ പ്രദേശങ്ങളില്‍ മരണനിരക്ക് കൂടുതലാണ്. 400പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ 19 മരണങ്ങള്‍ ഇവിടെ ഉണ്ടാകുന്നതായാണ് കണക്ക്. കോവിഡ് മരണങ്ങളില്‍ മുക്കാല്‍ ഭാഗവും മുതിര്‍ന്നവര്‍ക്കിടയിലാണ്, ഇതില്‍ നാലിലൊന്ന് പേര്‍ 85 വയസിന് മുകളിലുള്ളവരാണ്.
അതേസമയം വാക്‌സിന്‍ എടുത്തവരില്‍ എത്ര പേര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്നതിന്റെ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. എന്നാല്‍ സമീപ കാലത്ത് മരണപ്പെട്ടവരില്‍ പകുതിയും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് സിഡിസി (രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രം)യില്‍ നിന്നുള്ള രേഖളുകളുടെ അടിസ്ഥാനത്തില്‍ ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിഡിസിയുടെ അഭിപ്രായത്തില്‍, വാക്‌സിനേഷന്‍ എടുക്കാത്തവരില്‍ കോവിഡ് മരണ സാധ്യത അഞ്ചിരട്ടി കൂടുതലാണെന്നും പറയുന്നു.
2021 ഫെബ്രുവരിയില്‍ 5,00,000 വൈറസ് മരണങ്ങളാണ് സര്‍ക്കാര്‍ കണക്കില്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് ഒരു ദശലക്ഷമായി ഉയര്‍ന്നു. ഇത് ഒദ്യോഗികമായി സ്ഥിരീകരിക്കാന്‍ പ്രസിഡന്റ് ബൈഡന്‍ ആദ്യം തയ്യാറായിരുന്നില്ല. മാധ്യമങ്ങളുടെ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ യഥാര്‍ത്ഥ മരണകണക്ക് തുറന്ന് സമ്മതിക്കാന്‍ യുഎസ് ഭരണകൂടം സന്നദ്ധമായത്.
അതേസമയം, കോവിഡിനെതിരെയുള്ള ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പോരാട്ടത്തെ ബൈഡന്‍ പ്രശംസിച്ചു. പാന്‍ഡെമിക് നിയന്ത്രിക്കുന്നതിന് അധിക ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കുടുതല്‍ ഫലവത്തായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനും തുക വകയിരുത്തും. അഞ്ച് ബില്യണ്‍ ഡോളറാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കാനൊരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.