എസ്.എം.വൈ.എം. മെല്‍ബണ്‍ രൂപതയുടെ പുതിയ ഭാരവാഹികള്‍

എസ്.എം.വൈ.എം. മെല്‍ബണ്‍ രൂപതയുടെ പുതിയ ഭാരവാഹികള്‍

മെല്‍ബണ്‍: എസ്.എം.വൈ.എം. മെല്‍ബണ്‍ രൂപതയുടെ 2022-24 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാന്‍സന്‍ വില്‍സണ്‍ (കോ-ഓര്‍ഡിനേറ്റര്‍), ഷെറില്‍ സാവോ ജോസ് (അസി. കോ-ഓര്‍ഡിനേറ്റര്‍), ക്രിസ്റ്റീന വിന്‍സന്റ് (സെക്രട്ടറി), ടോണിയ കുരിശിങ്കല്‍ (ജോയിന്റ് സെക്രട്ടറി), ഇമ്മാനുവല്‍ തോമസ് (ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍), അന്ന സജു, ആല്‍വിന്‍ ലാല്‍ (ഇന്റര്‍സെഷന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ്), ആല്‍ഫ്രഡ് ജെയിംസ്, കാതറിന്‍ ഷാജി (മീഡിയ കോ-ഓര്‍ഡിനേറ്റേഴ്‌സ്), സാന്ദ്ര വര്‍ഗീസ് (മ്യൂസിക് കോ-ഓര്‍ഡിനേറ്റര്‍), മെറിന്‍ എബ്രഹാം (ഔട്ട്‌റീച്ച് കോ-ഓര്‍ഡിനേറ്റര്‍), അവിന്‍ ജെയിംസ് (പ്രൊജക്റ്റസ് കോ-ഓര്‍ഡിനേറ്റര്‍) മിഷേല്‍ ദേവസി, ആകാശ് ജോസഫ് (എസ്.എം.ടി.എം. കോ-ഓര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് ഭാരവാഹികള്‍.

സിറോ മലബാര്‍ യൂത്തിന്റെ ഏറ്റവും വലിയ ദേശീയ യുവജന സമ്മേളനമായ യുണൈറ്റ് ഡിസംബറില്‍ രണ്ടു മുതല്‍ അഞ്ചു വരെ നടക്കും. മെല്‍ബണിലെ ഫിലിപ്പ് ഐലന്‍ഡ് അഡ്വഞ്ചര്‍ റിസോര്‍ട്ടിലാണു സമ്മേളനം.


അടുത്തിടെ മെല്‍ബണില്‍ നടന്ന സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കോണ്‍ഫറന്‍സില്‍നിന്നുള്ള ദൃശ്യങ്ങള്‍