ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായ്ഡു; ഈ സീസണോടെ കളി നിര്‍ത്തും

ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായ്ഡു; ഈ സീസണോടെ കളി നിര്‍ത്തും

മുംബൈ: ഈ സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായ്ഡു. ട്വിറ്ററിലൂടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. 'ഇത് എന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 13 വര്‍ഷമായി ഐപിഎല്‍ കളിക്കാനും രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് റായ്ഡു പറഞ്ഞു.

13 സീസണ്‍ ഐപിഎല്‍ കളിച്ച റായ്ഡു അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ മോശം പ്രകടനമാണ് ചെന്നൈ നടത്തുന്നതെങ്കിലും ഭേദപ്പെട്ട രീതിയില്‍ കളിക്കാന്‍ റായ്ഡുവിന് സാധിച്ചിരുന്നു. ഇന്ത്യയ്ക്കായി 55 ഏകദിനങ്ങളില്‍ നിന്ന് 1694 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ 124 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 ശരാശരിയില്‍ 6151 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഒരു കാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പിന്‍ഗാമിയെന്ന് വരെ വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു റായ്ഡു. എന്നാല്‍ ഗ്രൗണ്ടിലെ ചില മോശം പെരുമാറ്റങ്ങളും വിമത ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുമായി സഹകരിച്ചതും കരിയറില്‍ ദോഷം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.