അബുദബി: ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അബുദബി അല്‍ മുഷ് രിഫ് കൊട്ടാരത്തിലെത്തി അബുദബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ അനുശോചനം അറിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദും മറ്റ് ഭരണകർത്താക്കളും. ഷാർജ സുല്‍ത്താന്‍ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, റാസല്‍ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സഖർ അല്‍ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാർഖി, ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍, ഉപഭരണാധികാരി ഷെയ്ഖ് മക്തൂം, മറ്റ് എമിറേറ്റുകളിലെ കിരീടാവകാശികള്‍, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.