ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദന്തരോഗ വിദഗ്ധനെ നിയോഗിച്ച് ബിജെപി; കോണ്‍ഗ്രസില്‍ നിന്നെത്തി ആറാം വര്‍ഷം മണിക് സാഹയ്ക്ക് പുതിയ ദൗത്യം

ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദന്തരോഗ വിദഗ്ധനെ നിയോഗിച്ച് ബിജെപി; കോണ്‍ഗ്രസില്‍ നിന്നെത്തി ആറാം വര്‍ഷം മണിക് സാഹയ്ക്ക് പുതിയ ദൗത്യം

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിപ്ലബ് ദേബ് കുമാറിന് പകരമായി ഡോ. മണിക് സാഹ മുഖ്യമന്ത്രിയാകും. ബിപ്ലബ് രാജിവച്ച ഒഴിവിലേക്കാണ് ദന്തരോഗ വിദഗ്ധനെ സംസ്ഥാനത്തെ നയിക്കാന്‍ നിയോഗിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വും മണിക് സാഹയ്ക്കാണ്.

നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ് ഡോ. മണിക് സാഹ. കോണ്‍ഗ്രസ് നേതാവായിരുന്ന സാഹ 2016 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ ബിപ്ലബ് ദേവ് രാജി വെച്ചത്. ബിപ്ലബിനെതിരേ പാര്‍ട്ടിയില്‍ കുറെക്കാലമായി കലാപം നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് അദേഹം രാജിവച്ചത്.

ത്രിപുരയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് ബിപ്ലബ് കുമാര്‍ ദേബ്. 25 വര്‍ഷത്തെ ഇടത് ഭരണത്തിനു ശേഷം 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.