കോട്ടയം: കോവിഡ് മൂലം മാതാപിതാക്കൾ മരണപ്പെട്ട നിർധന കുടുംബത്തിന് ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും ഞായറാഴ്ച നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എം പി അറിയിച്ചു.
കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു(54) കോവിഡ് ബാധിച്ച് മരിക്കുന്നത് 2021 മെയ് രണ്ടിനാണ്, തുടർന്നു പത്തു ദിവസത്തിനുശേഷം ഭാര്യ ജോളിയും (50) കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയപ്പോൾ പറക്കമുറ്റാത്ത ഇവരുടെ നാലു മക്കളും ബാബുവിന്റെ ഭിന്നശേഷിക്കാരിയായ സഹോദരിയും ഈ ലോകത്ത് ഒറ്റപ്പെട്ട് പോകുകയായിരുന്നു.
ദിവസജോലിക്കാരായ മാതാപിതാക്കളുടെ വേർപാട് ഇവർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പത്തു സെന്റെ സ്ഥലത്ത് ഇടിഞ്ഞ് വീഴാറായ വീട്ടിൽ ഒറ്റപ്പെട്ടു പോയ ഇവരുടെ ദുരവസ്ഥ തോമസ് ചാഴികാടൻ എം പി യുടെ ശ്രദ്ധയിൽപ്പെടുകയും കുടും ബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കുകയും സുരക്ഷിതമായ ഭവനം നിർമ്മിച്ച് നൽകാമെന്ന് തോമസ് ചാഴികാടൻ എം പി വാഗ്ദാനം നൽകുകയമായിരുന്നു.
ബാബു ജോളി ദമ്പതികളുടെ മൂത്ത മകൾ ചിഞ്ചു ഫിസിയോതെറാപ്പിയും രണ്ടാമത്തെ മകൾ ദിയ നേഴ്സിങ്ങിനും മൂന്നാമത്തെ മകൾ അഞ്ചു പ്ലസ്ടുവിനും ഇളയ മകൾ ബിയ ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് മാർ ജോസഫ് കല്ലറങ്ങാട്ടാണ് വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചതു. രണ്ടുനിലകളായി 1600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പണിത വീടിന് മുപ്പത് ലക്ഷം രൂപ ചെലവായി. മൂന്ന് ബെഡ് റൂം കിച്ചൻ ഹാൾ അടങ്ങുന്നതാണ് വീട്.
വെഞ്ചിരിപ്പ് ശുശ്രൂഷയിൽ മാർ മാത്യു മൂലക്കാട്ടും മാർ ജേക്കബ് മുരിക്കനും കാർമ്മികരാകം.ജോസ് കെ മാണി എം പി താക്കോൽ ദാനം നിർവ്വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.