തിരുവനന്തപുരം: കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കൊച്ചി ബോള്‍ഗാട്ടി പാലസും ഹോട്ടല്‍ സമുച്ചയവും വില്‍ക്കാന്‍ കെ.വി തോമസ് കരാറുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്. കെ.വി തോമസ് സംസ്ഥാന ടൂറിസം മന്ത്രിയായിരിക്കെ 2003ലാണ് സംഭവം. എട്ടേക്കര്‍ മലേഷ്യന്‍ കമ്പനിക്കു വില്‍ക്കാന്‍ കരാറുണ്ടാക്കിയെന്ന് ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചിരിക്കുന്നത്.
64 ആഡംബര നൗകകള്‍ക്കു നങ്കൂരമിടാന്‍ കഴിയുന്ന ഇന്റര്‍നാഷനല്‍ മറീന എന്ന മിനി തുറമുഖം ബോള്‍ഗാട്ടി ദ്വീപില്‍ തുടങ്ങുന്നതിനു മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണു കരാറില്‍ ഏര്‍പ്പെട്ടത്. ഒരു ടെന്‍ഡറുമില്ലാതെയാണ് മലേഷ്യന്‍ കമ്പനിയുടെ പദ്ധതി ടൂറിസം വകുപ്പ് അംഗീകരിച്ചത്.
കരാര്‍ പ്രകാരം കെടിഡിസിക്ക് 25% ഓഹരി മാത്രമാണു നിര്‍ദേശിച്ചത്. 40 കോടി രൂപയുടെ പദ്ധതിയില്‍ 10 കോടിയായിരുന്നു കെടിഡിസിക്കു വാഗ്ദാനം ചെയ്ത ഓഹരി. 2006ല്‍ താന്‍ കെടിഡിസി ചെയര്‍മാന്‍ ആയപ്പോഴാണ് ഈ കരാര്‍ ഒഴിവാക്കി കെടിഡിസിയുടെ നേതൃത്വത്തില്‍ പദ്ധതി നേരിട്ടു നടപ്പാക്കിയതെന്നും അദ്ദേഹം പറയുന്നു.
നിര്‍മാണച്ചുമതല ആഗോള ടെന്‍ഡര്‍ വിളിച്ച് വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷം ഷാര്‍ജയിലെ കമ്പനിയെ ഏല്‍പിക്കുകയും ചെയ്തു. കേന്ദ്ര സഹായത്തോടെയും ബാങ്ക് വായ്പയെടുത്തും പണം സമാഹരിച്ചു മറീന ഹൗസ് നിര്‍മിച്ചെന്നും ചെറിയാന്‍ ഫിലിപ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.