മുല്ലപ്പൂവിന്റെ വില കുത്തനെ ഉയരുന്നു; 600 രൂപയില്‍ നിന്ന് 1000 ലേക്ക് എത്തിയത് ഒരാഴ്ച്ചയ്ക്കിടെ

മുല്ലപ്പൂവിന്റെ വില കുത്തനെ ഉയരുന്നു; 600 രൂപയില്‍ നിന്ന് 1000 ലേക്ക് എത്തിയത് ഒരാഴ്ച്ചയ്ക്കിടെ

കൊച്ചി: മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് വില ഉയര്‍ന്നത്. കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന. സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.

ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്പോള്‍ വില ഉയരാന്‍ തുടങ്ങും. വില കുറയുന്ന സമയത്ത് 100 രൂപവരെ താഴാറുമുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോഗ്രാം വരെ മുല്ലപ്പൂ പോകുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.

കോവിഡിന് മുന്‍പ് മെയ് മാസത്തില്‍ കിലോയ്ക്ക് 700 രൂപവരെ വില്‍പ്പന നടന്നിട്ടുണ്ട്. കൊയമ്പത്തൂരില്‍ നിന്നും മാത്രം 500 കിലോ മുല്ലപ്പൂ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഓഫ് സീസണുകളില്‍ മുല്ലപ്പൂ കിലോയ്ക്ക് 100വരെ താഴാറുണ്ട്. സത്യമംഗലം ഭാഗത്ത് നിന്നാണ് കൊയമ്പത്തൂരിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്.

മെയ് മാസത്തില്‍ തുടര്‍ച്ചയായി മഴയുണ്ടായത് പൂ ഉത്പാദനത്തെ ബാധിച്ചാല്‍ വരും ദിവസങ്ങളില്‍ വീണ്ടും മുല്ലപ്പൂ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

രണ്ടാഴ്ച മുന്‍പു വരെ ഒരു കിലോ മുല്ലപ്പൂവിന് കേരളത്തിലെ വില 600 രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു വില ഇത്രയധികമായത്. മുല്ലപ്പൂവിനൊപ്പം മറ്റു പൂക്കള്‍ക്കും ഇതേ പോലെ ഗണ്യമായി വില കൂടി. അരളിക്കു നൂറില്‍ നിന്നു നാനൂറായി. ചെണ്ടുമല്ലിക്ക് കിലോയ്ക്ക് നാല്‍പ്പതില്‍ നിന്ന് എണ്‍പതായി.

മലയാളി മുറ്റങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോഴെത്തുന്നത്. തുളസിയുടെ വില മൂന്നിരട്ടിയായി. കിലോയ്ക്ക് ഇരുപതില്‍ നിന്ന് അറുപതായി. വാടാമല്ലി, ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.