രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കിഴക്കമ്പലത്തേക്ക്; എഎപി-ട്വന്റി 20 സഖ്യ പ്രഖ്യാപനത്തിന് സാധ്യത

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കിഴക്കമ്പലത്തേക്ക്; എഎപി-ട്വന്റി 20 സഖ്യ പ്രഖ്യാപനത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്ത് മൂന്നാം മുന്നണി നീക്കം സജീവമാക്കി ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയില്‍. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ കെജ്‌രിവാളിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഇന്ന് വൈകുന്നേരം കിഴക്കമ്പലത്ത് നടക്കുന്ന ട്വന്റി-20 പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ട്.

ട്വന്റി-20 കൂടി ഉള്‍പ്പെടുന്ന ഒരു മൂന്നാംമുന്നണിക്ക് കേരളത്തില്‍ തുടക്കമിടാനുള്ള സാധ്യത നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. സംസ്ഥാനത്ത് എഎപിയെ കൂടുതല്‍ സജീവമാക്കുകയെന്ന ലക്ഷ്യവും കെജ്‌രിവാളിന്റെ വരവിനു പിന്നിലുണ്ട്. സഖ്യം വന്നാല്‍ അതു ഇരുപാര്‍ട്ടികള്‍ക്കും ഗുണം ചെയ്‌തേക്കും. കിഴക്കമ്പലത്തിന് പുറത്തേക്ക് വളരാനുള്ള സാബു ജേക്കബിന്റെ ശ്രമങ്ങള്‍ക്കും എഎപിയുടെ വരവ് സഹായകമാകും.

പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചതോടെ രാജ്യത്താകെ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമത്തിലാണ് എഎപി. ബിജെപിയുടെ രീതിയാണ് ഇപ്പോള്‍ എഎപി പരീക്ഷിക്കുന്നത്. ഏതെങ്കിലും പ്രാദേശിക പാര്‍ട്ടികളെ ഉപയോഗിച്ച് കേരളത്തില്‍ ആകെ വളരാനുള്ള ശ്രമമാണ് എഎപി നടത്തുന്നത്. അതിന് ശേഷം അതിലും മുകളിലേക്ക് വളരുന്ന രീതിയാണിത്.

കേരളത്തില്‍ സംശുദ്ധ പ്രതിച്ഛായയുള്ള വ്യക്തികളെ പാര്‍ട്ടിയിലേക്ക് എത്തിക്കുകയെന്ന തന്ത്രമാണ് കെജ്‌രിവാളും സംഘവും പയറ്റുന്നത്. ഇതിന്റെ ഭാഗമായി ചില മലയാളികളുമായി അടുത്തിടെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വിരമിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും ബദലായി ഒരു ശക്തിയായി വളരാനുള്ള മണ്ണ് കേരളത്തിലുണ്ടെന്ന തിരിച്ചറിവ് എഎപി നേതൃത്വത്തിനും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.