നല്ലതണ്ണി മാർത്തോമാശ്ലീഹാ ദയറായിൽ പരിസ്ഥിതി പ്രവർത്തകരുടെ സംഗമം : മാർ ജേക്കബ് മുരിക്കൻ നേതൃത്വം നൽകി

നല്ലതണ്ണി മാർത്തോമാശ്ലീഹാ ദയറായിൽ പരിസ്ഥിതി പ്രവർത്തകരുടെ സംഗമം : മാർ ജേക്കബ് മുരിക്കൻ  നേതൃത്വം നൽകി

കോട്ടയം : കാഞ്ഞിരപ്പള്ളി രൂപതാ 'ഗ്രീൻ & കെയർ' പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ നല്ലതണ്ണി മാർത്തോമാശ്ലീഹാ ദയറായിൽവെച്ച് പരിസ്ഥിതി പ്രവർത്തകരുടെ സംഗമം നടത്തി.  മൂന്നു ദിവസത്തെ സംഗമത്തിന് പാലാ രൂപത സഹായമെത്രാൻ  മാർ ജേക്കബ് മുരിക്കൻ  നേതൃത്വം നൽകി. വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും കേന്ദ്രീകൃതമായി നടത്തപെട്ട  സമ്മേളനത്തിൽ  പ്രൊഫ. ഡോ. ജെ. ജി. റേയ്, ഫാ. റോബിൻ തെക്കേൽ, ഫാ. രാജീവ്‌ ടി. ഒ. ആർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. മെയ്  12 വ്യാഴാഴ്ച റംശയോടു  കൂടി  ആരംഭിച്ച സംഗമം ശനിയാഴ്ച ഏന്ദാനാ നമസ്കാരത്തോടു കൂടി അവസാനിച്ചു. 

സഹ്യപർവതത്തിന്റെ പടിഞ്ഞാറൻ ചെരുവിൽ, സമുദ്ര നിരപ്പിൽ നിന്നും 3500അടി മലമുകളിലെ സംഗമത്തിൽ പരിസ്ഥിതിയുമായി ബന്ധപെട്ട സഭയുടെ പഠനങ്ങൾ, സഭാപിതാക്കൻമാരുടെ ദർശനങ്ങൾ, ആനുകാലിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു. ശാസ്ത്രജ്ഞർ, അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ, ഗവേഷണവിദ്യാർത്ഥികൾ, ഡോക്ടേഴ്സ്‌, എഞ്ചിനീയേഴ്സ്‌, ബിസിനസുകാർ, സമർപ്പിതർ തുടങ്ങി വിവിധ ജീവിതാന്തസിലുള്ളവർ ചർച്ചകളിലും യാത്രകളിലും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.