ചണ്ഡിഗഢ്: ഹരിയാനയില്‍ അക്രമികളെ കണ്ട് ഭയന്നോടി പുഴയില്‍ ചാടിയ പത്ത് പേരില്‍ അഞ്ച് പേര്‍ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗര്‍ ബുറിയ മേഖലയിലാണ് ദാരുണ സംഭവം. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ആക്രമിക്കാനെത്തിയ 30 അംഗസംഘത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇവര്‍ വെസ്റ്റേണ്‍ യമുന കനാലിലേക്ക് എടുത്ത് ചാടിയത്.
അക്രമിക്കാനെത്തിയ മുപ്പതംഗ സംഘം യുവാക്കള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ വേറെ വഴിയില്ലാതെയാണ് ഇവര്‍ പുഴയില്‍ ചാടാന്‍ നിര്‍ബന്ധിതരായതെന്ന് യമുന നഗര്‍ പോലീസ് വ്യക്തമാക്കി. നീന്തല്‍ അറിയാവുന്ന അഞ്ച് പേര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു.
മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ വെസ്റ്റേണ്‍ യമുന കനാലില്‍ നിന്ന് കണ്ടെത്തി. സംഭവം വലിയ വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗുണ്ടാരാജ് നിലനില്‍ക്കുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.