ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്കു നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന നരഹത്യയ്‌ക്കെതിരേ സുരക്ഷ ശക്തമാക്കാന്‍ കശ്മീര്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി പണ്ഡിറ്റുകളുടെ പാര്‍പ്പിട മേഖലകളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞയാഴ്ച്ച കശ്മീരി പണ്ഡിറ്റും സര്‍ക്കാര്‍ ജീവനക്കാരനുമായ രാഹുല്‍ ഭട്ട് ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിച്ചു. ജമ്മു കശ്മീരില്‍ കഴിഞ്ഞ കുറെ നാളുകളായി തീവ്രവാദ ആക്രമണങ്ങള്‍ കുറവായിരുന്നു.
മുസ്ലീം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പാലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളില്‍ പലരും താഴ്‌വരയിലേക്ക് തിരിച്ചു വരാന്‍ തുടങ്ങിയിരുന്നു. കശ്മീര്‍ ഭരണകൂടം പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനായി പല പദ്ധതികളും തുടങ്ങുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളും ഇക്കാര്യത്തില്‍ നിര്‍ണായകമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.