ശത്രുതയില്ല; തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുടേയും എഎപിയുടേയും വോട്ടുകള്‍ സ്വാഗതം ചെയ്യത് യുഡിഎഫ്

ശത്രുതയില്ല; തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുടേയും എഎപിയുടേയും വോട്ടുകള്‍ സ്വാഗതം ചെയ്യത് യുഡിഎഫ്

തിരുവനന്തപുരം: ട്വന്റി ട്വന്റിയുമായി ശാശ്വത ശത്രുതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുടേയും എഎപിയുടേയും വോട്ടുകള്‍ യുഡിഎഫ് സ്വാഗതം ചെയ്യുകയാണ്.

ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കും വികസനത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ നില കൊണ്ട പാര്‍ട്ടി എന്ന നിലയിലും എഎപിയുടേയും ട്വന്റി ട്വന്റിയുടേയും പിന്തുണ കോണ്‍ഗ്രസ് തേടുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഇടതുപക്ഷവുമായി യോജിക്കാനാകില്ല. ആം ആദ്മി പാര്‍ട്ടി എവിടെയാണ് ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ളത്?. ട്വന്റി ട്വന്റി എവിടെയാണ് ഇടതുപക്ഷത്തോട് യോജിച്ചിട്ടുള്ളത്?. സാധാരണഗതിയില്‍ ഒരു കാരണവശാലും യോജിക്കാനാകാത്ത പ്രസ്ഥാനമാണ് അവരെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷമെന്ന് കെ സുധാകരന്‍ പറഞ്ഞു.

ജാതി അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ പ്രചാരണം നടത്തുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു. മത സ്വാധീന മേഖലകളില്‍ അതത് മതത്തില്‍പ്പെട്ടവരെ സിപിഎം പ്രചാരണത്തിന് ഇറക്കുന്നു. വി ഡി സതീശന്‍ ഉന്നയിച്ച ആരോപണം വസ്തുതാപരമാണ്. മേക്ക് മണിയാണ് പിണറായിയുടെ ലക്ഷ്യം. മുഖ്യമന്ത്രി തൃക്കാക്കരയില്‍ കുത്തിയിരുന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.