18 കോടിയുടെ തട്ടിപ്പ് നടത്തിയ പൂജാ സിംഗാള്‍ അമിത് ഷായ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച സംവിധായകന്‍ അറസ്റ്റില്‍

18 കോടിയുടെ തട്ടിപ്പ് നടത്തിയ പൂജാ സിംഗാള്‍ അമിത് ഷായ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച സംവിധായകന്‍ അറസ്റ്റില്‍

അഹമ്മദാബാദ്: അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാളുമായുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവെച്ചതിന് സംവിധായകന്‍ അവിനാശ് ദാസിനെതിരേ അഹമ്മദബാദ് സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തു. ചിത്രം അഞ്ച് വര്‍ഷം മുമ്പ് എടുത്തതാണെന്നും അമിത് ഷായുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇപ്പോള്‍ ചിത്രം പങ്കുവെച്ചതെന്ന് പോലീസ് പറഞ്ഞു.

ത്രിവര്‍ണ്ണ പതാക ധരിച്ച സ്ത്രീയുടെ ചിത്രം പങ്കുവെച്ച് ദേശീയ പതാകയെ അപമാനിച്ചതിനും ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ മാസം എട്ടിനാണ് അവിനാശ് അറസ്റ്റിലായ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജാ സിംഗാളുമൊത്തുള്ള അമിത് ഷായുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചോദ്യം ചെയ്യലിനായി ദാസിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് പൂജാ സിംഗാളിന്റെ അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച പൂജാ സിംഗാളിന്റെ അടുത്ത വ്യക്തികളുടെ ഓഫീസുകളിലും വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്ന് 19 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.