ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് കുറയ്ക്കാൻ ഡൽഹി സർക്കാർ; ട്യൂഷൻ ഫീസ് മടക്കി നൽകാൻ സ്കൂളുകൾക്ക് നിർദ്ദേശം

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് കുറയ്ക്കാൻ ഡൽഹി സർക്കാർ; ട്യൂഷൻ ഫീസ് മടക്കി നൽകാൻ സ്കൂളുകൾക്ക് നിർദ്ദേശം

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതിനായി ഇടപെട്ട് ഡല്‍ഹി സര്‍ക്കാര്‍. ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് ട്യൂഷന്‍ ഫീസ് ഇനത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ സമാഹരിച്ച തുക തിരികെ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.

2020-21, 2021-22 അധ്യയനവര്‍ഷങ്ങളിലും ഇത് ബാധകമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ട്യൂഷന്‍ ഫീസ് ഇനത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ സ്‌കൂളുകള്‍ പിരിച്ചെടുത്ത തുക തിരികെ നല്‍കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്.

ഇത് അനുസരിക്കാത്തവര്‍ ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യത്തെ ലംഘിക്കുകയാണ് ചെയ്യുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധം സമയബന്ധിതമായി തുക തിരികെ നല്‍കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.