സൗദി ദമാമിൽ വാഹനാപകടത്തിൽ മരിച്ച അനൂപിന്റെ മൃതദേഹം നാളെ (മെയ് 18ന് ) സംസ്കരിക്കും

സൗദി ദമാമിൽ വാഹനാപകടത്തിൽ മരിച്ച അനൂപിന്റെ മൃതദേഹം നാളെ (മെയ് 18ന്  ) സംസ്കരിക്കും

കോട്ടയം : സൗദിയിലെ ദമാമിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചങ്ങനാശ്ശേരി മാമ്മൂട് ചൂരക്കുറ്റി സ്വദേശി തോമസ് ഫ്രാൻസിസ് (അനൂപ് - 27 ) ആണ് ഈ മാസം ഒന്നാം തീയതി ദമാമിലെ ഹബൂബയിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരിച്ചത്. പതിവുപോലെ നടക്കുവാൻ ഇറങ്ങിയതായിരുന്നു അനൂപ്. പെരുന്നാൾ ദിനമായതിനാൽ സുഹൃത്തുക്കൾ മക്കയിലേക്ക് പോയ അവസരത്തിൽ ഒറ്റയ്ക്കാണ് യുവാവ് അന്നേദിവസം വൈകുന്നേരം നടക്കുവാൻ ഇറങ്ങിയത്. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായ അനൂപ് രണ്ടുമാസം മുൻപാണ് ദമാം ക്യാറ്റ് ഇന്റർനാഷണൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. സൗദിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. തുടർന്ന് ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിക്കുന്നതും നാളെ ( മെയ് 18 ന് ) ബുധനാഴ്ച്ച രാവിലെ 8 മണിക്ക് മാതാവിന്റെ ഭവനമായ മാടപ്പള്ളി ചൂരക്കുറ്റി ഇലഞ്ഞിക്കോട് വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
മൃതസംസ്കാര ശുശ്രൂഷകൾ രാവിലെ 11.30 ന് ആരംഭിച്ചു കുറുമ്പനാടം  സെൻറ് ആൻറണീസ് ഫൊറോന ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്.
അറവാക്കൽ പരേതനായ ഫ്രാൻസിസ് സെബാസ്റ്റ്യന്റെയും ഏലിയമ്മയുടെയും (ആൻസി) മകനാണ്. സഹോദരി റോസമ്മ ഫ്രാൻസിസ് (അനു ) സഹോദരി ഭർത്താവ് ദിനു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.