മഴയില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് വീടുകളില്‍ അഭയം പ്രാപിക്കാം.പക്ഷേ മഴയും വെയിലും മഞ്ഞുമൊക്കെ കൊണ്ട് നില്‍ക്കേണ്ടി വരുന്ന വീടുകള്‍ക്ക് ആര് അഭയം നല്‍കും?
മഴക്കാലത്ത് മനുഷ്യനെ പോലെ വീടുകള്‍ക്കും ഒരല്‍പ്പം പരിചരണം നല്‍കുന്നത് ഏറെക്കാലം വീടുകള്‍ കേടുപാടുകള്‍ കൂടാതെ ഭംഗി നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ സഹായകമാകും.
മഴക്കാലം തുടങ്ങും മുന്‍പ് ആദ്യം ഉറപ്പുവരുത്തേണ്ടത് മേല്‍ക്കൂരയില്‍ വിള്ളലുകളില്ലായെന്നതാണ്. കാരണം മഴപെയ്താല്‍ വിള്ളലുകളിലൂടെ വെള്ളം താഴേക്കിറങ്ങാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അത്തരം വിള്ളലുകള്‍ എല്ലാം ആദ്യം അടച്ചെന്ന് ഉറപ്പാക്കണം. ഒപ്പം മഴവെള്ളം ഇറങ്ങുന്ന പൈപ്പുകളും വെള്ളം ഒഴുകിപ്പോകാന്‍ പാകത്തിലാണോ ഉള്ളതെന്ന കാര്യവും ഉറപ്പാക്കണം. ഫൗണ്ടേഷന്‍ വാളുകളിലെ വിള്ളലുകളും ഇല്ലെന്ന് ഉറപ്പാക്കണം.
കനത്ത മഴ പെയ്യുമ്പോള്‍ തണുപ്പ് വീടിനകത്ത് നില്‍ക്കാനും പിന്നീട് അത് പല അസുഖങ്ങള്‍ക്കും കാരണമാകാനും ഇടയുണ്ട്. അതിനാല്‍ ആവശ്യത്തിന് വെന്റിലേഷന്‍ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നനവും തണുപ്പും ശരീരത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
മഴക്കാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഷോക്കടിച്ചാണ്. അതിനാല്‍ മഴക്കാലത്തിന് മുമ്പ് നിങ്ങളുടെ വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. വീടിന് പുറത്തുള്ള സ്വിച്ച് ബോര്‍ഡുകള്‍ കവര്‍ ചെയ്യുക, ജനറേറ്റര്‍ റൂം ശരിയായ രീതിയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക. ഇതൊക്കെ ഇലക്‌ട്രീഷ്യന്മാരെ കൊണ്ട് തന്നെ ചെക്ക് ചെയ്ത് ഉറപ്പാക്കാന്‍ നോക്കണം.
മഴക്കാലമായാല്‍ വീട്ടിലെ തുണികളും കാര്‍പ്പറ്റുകളുമെല്ലാം നനഞ്ഞിരിക്കും. നനഞ്ഞ തുണികളും നിലത്തെ കാര്‍പ്പറ്റുകളുമെല്ലാം രോഗം പിടിപൊടാന്‍ കാരണമാകും. ഒപ്പം തുണികളില്‍ നിന്നുള്ള ദുര്‍ഗന്ധം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുംകയും ചെയ്യും.അതിനാല്‍ കാര്‍പ്പെറ്റുകളും തുണികളും ഈര്‍പ്പം തട്ടാത്ത സ്ഥലങ്ങളില്‍ ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണം.
മഴപെയ്താല്‍ ഏറ്റവും പെട്ടെന്ന് നശിക്കുന്നത് വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആകും. അതിനാല്‍ ഇവ വെള്ളം തട്ടാതെ നോക്കാന്‍ ശ്രദ്ധിക്കണം. അലമാരകളിലും മറ്റും വെള്ളം കടക്കാതിരിക്കാന്‍ നഫ്തലെന്‍ ബോളുകള്‍ ഉപയോഗപ്പെടുത്താം. ഇത് വസ്ത്രങ്ങളിലും മറ്റും ഈര്‍പ്പം തട്ടാതെ സംരക്ഷിക്കാന്‍ സഹായിക്കും.
മഴക്കാലത്ത് വീട്ടില്‍ ഈര്‍പ്പം കൊണ്ടുള്ള ദുര്‍ഗന്ധം പടരാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ വീട് വൃത്തിയായി സൂക്ഷിക്കണം. വീട്ടില്‍ സുഗന്ധം പരത്തുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. മഴക്കാലത്ത് വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തരുത്. അതേസമയം വാട്ടര്‍പ്രൂഫിങ്ങ് ജോലികള്‍ നടത്താം.
മഴ തുടങ്ങിയാലുള്ള പ്രധാന പ്രശ്‌നങ്ങള്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ വെള്ളം കയറി വിള്ളലുകള്‍ വരാന്‍ സാധ്യത ഉണ്ടെന്നതാണ്. തീര്‍ന്നില്ല, പൈപ്പുകളുടെ ലീക്കേജ്, പവര്‍കട്ട്, വെള്ളം തടസപ്പെടല്‍ ഇതൊക്കെ ഇതിന്റെ ബാക്കി പത്രങ്ങളാണ്. അതേസമയം മഴയ്ക്ക് മുമ്പേ തന്നെ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ അപ്പാര്‍ട്ട്‌മെന്റിന് സംഭവിക്കാന്‍ സാധ്യത ഉള്ള കേടുപാടുകള്‍ തടയാം.
ജനറേറ്ററുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക. അതേസമയം അത്തരം പ്രവൃത്തികള്‍ സ്വയം ചെയ്യാതെ ഇലക്‌ട്രീഷ്യന്മാരെ കൊണ്ട് ചെയ്യിക്കുക. സ്വിമ്മിങ്ങ് പൂള്‍ വൃത്തിയായി സംരക്ഷിക്കാന്‍ നോക്കണം. പൂളിലെ വെള്ളം മാറ്റാനും വെള്ളത്തിന്റെ ശുദ്ധത പരിശോധിക്കുകയും വേണം.
മഴക്കാലത്ത് അകത്തേക്ക് വെള്ളം കയറാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ജനലുകളും വാതിലുകളും അടച്ചിട്ടുണ്ടെന്ന് എപ്പോഴും ഉറപ്പാക്കണം. ഒപ്പം ബാല്‍ക്കണികളും ജനലുകളുടെ ഭാഗങ്ങളും ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കണം.
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണം. എര്‍ത്തിങ്ങ് പ്രോപ്പര്‍ ആണെന്ന് ഉറപ്പാക്കണം. കബോഡുകള്‍ സംരക്ഷിക്കണം. വെള്ളം കടക്കാത്ത രീതിയില്‍ കബോര്‍ഡുകള്‍ സംരക്ഷിക്കണം. വേപ്പിലകള്‍ സൂക്ഷിക്കുന്നത് ഈര്‍പ്പം ഇല്ലാതാക്കാന്‍ സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.