കെ റെയിൽ വിരുദ്ധ സമരത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കില്ല; കുറ്റപത്രം നല്‍കി മുന്നോട്ട് പോകുമെന്ന് പൊലീസ്

കെ റെയിൽ വിരുദ്ധ സമരത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കില്ല; കുറ്റപത്രം നല്‍കി മുന്നോട്ട് പോകുമെന്ന് പൊലീസ്

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന. കേസുകളുമായി മുന്നോട്ട് പോകണമെന്നാണ് പൊലീസിന്റെ നിലപാട്.

രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം നല്‍കും. സര്‍ക്കാരിന്റെ നിലപാടറിയാതെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് പൊലീസ്. തുടര്‍ നടപടികള്‍ പിന്നീടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കെ റെയില്‍ സര്‍വ്വെയുടെ ഭാഗമായി സ്ഥാപിച്ച സര്‍വ്വെ കല്ല് പൊതുമുതല്‍ തന്നെയാണെന്നാണ് പൊലീസിന് നേരത്തെ ലഭിച്ചിട്ടുള്ള നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ പൊലീസിനാവും.

കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കല്ലുകള്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ അവസാനിപ്പിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച്‌ പറയുകയാണ് സര്‍ക്കാര്‍. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ സര്‍വേ തുടരാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.