ലക്‌നൗ: ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ സിംങിന് ആജീവനാന്ത വിലക്ക്. കഴിഞ്ഞയാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെ റഫറിയെ മര്‍ദ്ദിച്ചതിനാണ് സതേന്ദറിനെതിരെ റെസ്ലിംങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ നടപടി.
125 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച സതേന്ദര്‍ എതിരാളിയായ മോഹിതിനോട് പരാജയപ്പെട്ടിരുന്നു. ഇതിന് തൊട്ടു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിയെ സതേന്ദര്‍ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ റെസ്ലിംങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ മത്സരം കാണുന്നതിനായി എത്തിയിരുന്നു. അദ്ദേഹത്തിന് മുന്നില്‍ വച്ചായിരുന്നു സതേന്ദര്‍ റഫറിയെ മര്‍ദ്ദിച്ചത്. ബ്രിജ് ഭൂഷന്റെ നിര്‍ദേശ പ്രകാരമാണ് സതേന്ദറിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അസോസിയേഷന്‍ സെക്രട്ടറി വിനോദ് തോമര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.