ദുബായ്: കോവിഡ് സാഹചര്യമായതുകൊണ്ട് നിർത്തിവച്ച ഇന്‍റർ സിറ്റി ബസുകള്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പുനരാരംഭിക്കുന്നു. വ്യാഴാഴ്ച മുതലാകും ബസുകള്‍ വീണ്ടും സർവ്വീസ് ആരംഭിക്കുക.ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബായ് സ്പോർട്സ് സിറ്റിയിലേക്ക് പുതിയ ബസ് സർവ്വീസ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
അല്‍ ഖുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് അബുദബിയിലേക്കുളള ഇ 100, അലൈനിലേക്കുളള ഇ 201, ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാർജ മുവൈലയിലേക്കുളള ഇ 315, ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്ന് ഫുജൈറയിലേക്കുളള ഇ 700 ബസുകളാണ് സർവ്വീസ് വീണ്ടും ആരംഭിക്കുന്നത്.
പുതുതായി സർവ്വീസ് ആരംഭിക്കുന്ന എഫ് 38 ബസ് ദുബായ് പ്രൊഡക്ഷന്‍ സിറ്റിയിലൂടെയാണ് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബായ് സ്പോർട്സ് സിറ്റിയിലേക്ക് സർവ്വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി 12.30 വരെ ഓരോ 20 മിനിറ്റിലും സർവ്വീസ് നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.