ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം: കോണ്‍ഗ്രസിന് നേടാനായത് 12 സീറ്റുകള്‍; ആറ് സീറ്റുകളില്‍ വിജയം കൊയ്ത് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം: കോണ്‍ഗ്രസിന് നേടാനായത് 12 സീറ്റുകള്‍; ആറ് സീറ്റുകളില്‍ വിജയം കൊയ്ത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. 23 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 12 സീറ്റുകളാണ് യുഡിഎഫിന് ജയിച്ചത്. തൃപ്പൂണിത്തുറ ഉള്‍പ്പെടെ ചില സീറ്റുകളില്‍ അപ്രതീക്ഷിത അട്ടിമറി നടത്തിയ ബിജെപി ആറിടത്ത് ജയിച്ചു.

എറണാകുളത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ആറു വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തു ബിജെപിക്കു വിജയം. രണ്ടിടത്ത് യുഡിഎഫും ഒരു വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു. കൊച്ചി കോര്‍പറേഷന്‍ എറണാകുളം സൗത്ത് ഡിവിഷന്‍, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണു ബിജെപി വിജയിച്ചത്.

തൃപ്പൂണിത്തുറ നഗരസഭയില്‍ സിറ്റിങ് സീറ്റുകളില്‍ പരാജയപ്പെട്ടതോടെ എല്‍ഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍ വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. അത്താണി ടൗണില്‍ വിജയിച്ചതോടെ നെടുമ്പാശേരി പഞ്ചായത്തിലെ ഭരണം യുഡിഎഫ് നിലനിര്‍ത്തി. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ജയം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫിനാണ് ജയം. കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.

ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ 54 വോട്ടും എല്‍ഡിഎഫിലെ പാര്‍വ്വതി പരമശിവന്‍ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന്‍ 17 വോട്ടും നേടി.

ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.