ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് പന്ത്രണ്ട് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധന സഹായം

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് പന്ത്രണ്ട് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധന സഹായം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഫാക്ടറിയുടെ ചുവര് ഇടിഞ്ഞു വീണ് പന്ത്രണ്ട് പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പു ഫാക്ടറിയുടെ ചുവര് ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അഞ്ച് പുരുഷന്‍മാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികള്‍ക്കു മേല്‍ വീഴുകയായിരുന്നു.

മണ്ണിനടിയില്‍ മൂന്ന് പേര്‍ കുടുങ്ങിയിട്ടുള്ളതായും സംശയിക്കുന്നുണ്ട്. ചാക്കില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെ ചുവര് തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മുപ്പതോളം തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.