ന്യുഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഒഴിഞ്ഞ് കിടന്ന എന്‍ആര്‍ഐ മെഡിക്കല്‍ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റും എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
42 എന്‍ആര്‍ഐ സീറ്റുകളാണ് ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയത്. ന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരേ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളും 38 എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നീ കോളജുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ആദ്യവട്ട കൗണ്‍സിലിങിന് ശേഷം യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണര്‍ മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.