പെട്രോളിനെ മറികടക്കുമോ തക്കാളി?... കനത്ത മഴയില്‍ വില സെഞ്ചുറിക്കരികെ

പെട്രോളിനെ മറികടക്കുമോ തക്കാളി?... കനത്ത മഴയില്‍ വില സെഞ്ചുറിക്കരികെ

ചെന്നൈ: രാജ്യത്ത് തക്കാളി വില അതിവേഗം കുതിക്കുന്നു. കാലം തെറ്റിയുള്ള മഴയില്‍ കൃഷി നശിച്ചതോടെ വില 100 ന് അടുത്തെത്തി. മെട്രോ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 93 രൂപയാണ് വില. വിപണികളില്‍ തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്. കൊല്‍ക്കത്തയില്‍ ഒരു കിലോ തക്കാളിക്ക് 93 രൂപയാണ് വില.

കേരളത്തിലും തക്കാളി വില നൂറിലെത്തി. തിരുവനന്തപുരത്ത് ഒരു കിലോ തക്കാളിക്ക് നൂറു രൂപയാണ് വില. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ തക്കാളി എത്തുന്നത്. ഓരോ ദിവസവും 15 ടണ്‍ തക്കാളി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കേരത്തിലേക്ക് എത്താറുണ്ട്.

കര്‍ണാടകയിലെ ഷിമോഗയില്‍ കിലോഗ്രാമിന് 84 രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ 79 രൂപയ്ക്കും ഒഡീഷയിലെ കട്ടക്കില്‍ 75 രൂപയ്ക്കും വില്‍ക്കുന്നു. തക്കാളിക്ക് ഡല്‍ഹിയില്‍ 40 മുതല്‍ 50 രൂപയും ഭോപ്പാലില്‍ 30 മുതല്‍ 40 രൂപയും ലഖ്നൗവില്‍ 40 മുതല്‍ 50 രൂപ വരെയുമാണ് വില.

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍, രാജ്യത്തുടനീളമുള്ള ചില്ലറ വിപണികളില്‍ തക്കാളി കിലോയ്ക്ക് 40 മുതല്‍ 84 രൂപ വരെയാണ് വില്‍ക്കുന്നത്. അതേസമയം രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 30 മുതല്‍ 60 രൂപ വരെയായിരുന്നു വില.

ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തക്കാളി ഉല്‍പാദകരാണ് ഇന്ത്യ. 7.89 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് നിന്ന് ഏകദേശം 19.75 ദശലക്ഷം ടണ്‍ തക്കാളിയാണ് ഉത്പാദിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.