ഗൂഗിള്‍ മാപ്പ് ചതിച്ചു: കാറോടിച്ചെത്തിയത് തോട്ടിലേക്ക്; വാഹനം കരയ്‌ക്കെത്തിച്ചത് ലോറിയില്‍ കെട്ടിവലിച്ച്

ഗൂഗിള്‍ മാപ്പ് ചതിച്ചു: കാറോടിച്ചെത്തിയത് തോട്ടിലേക്ക്; വാഹനം കരയ്‌ക്കെത്തിച്ചത് ലോറിയില്‍ കെട്ടിവലിച്ച്

കടുത്തുരുത്തി: ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം കാറോടിച്ചെത്തിയത് തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാര്‍ ഇടപെട്ടതിനാല്‍ അപകടമൊഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കുറുപ്പന്തറ കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പെട്ടത്. മൂന്നാറില്‍ നിന്നു ആലപ്പുഴയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.

യാത്ര ആരംഭിച്ചതു മുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിര്‍ദേശം. ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് ഓടിക്കുകയായിരുന്നു. നോക്കി നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ വിളിച്ചുകൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു. മഴ ശക്തമായതിനാല്‍ തോട്ടില്‍ നല്ല വെള്ളവും ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.