മഴയെത്തും മുന്‍പെ കെ റെയില്‍ കുറ്റികള്‍ വെള്ളത്തിനടിയില്‍; ആശങ്കയോടെ നാട്ടുകാര്‍

മഴയെത്തും മുന്‍പെ കെ റെയില്‍ കുറ്റികള്‍ വെള്ളത്തിനടിയില്‍; ആശങ്കയോടെ നാട്ടുകാര്‍

മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികള്‍ മഴ ശക്തമാകുന്നതിന് മുമ്പേ വെള്ളത്തിനടിയിലായത് ആശങ്ക വര്‍ധിപ്പിക്കുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ പദ്ധതി കടന്നു പോകുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ മുന്നറിയിപ്പാണ് ഇതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. തിരൂരിന് സമീപം വെങ്ങലൂരിലെ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന താഴ്ന്ന ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന കല്ലുകളാണ് മഴയ്ക്ക് മുമ്പ് തന്നെ വെള്ളത്തിനടിയിലായത്.

ചെറിയ മഴ പെയ്തപ്പോഴാണ് ഒരു മീറ്ററുള്ള കുറ്റിയുടെ മുക്കാല്‍ ഭാഗവും മുങ്ങിയത്. ഇടവപ്പാതി പെയ്താല്‍ ഒന്നര മീറ്ററോളം വെള്ളം കയറും. പദ്ധതി കൂടി വന്നു കഴിഞ്ഞാല്‍ ജനവാസ പ്രദേശം വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ജനങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ മഴ ശക്തമായപ്പോള്‍ അപകടകരമായ രീതിയിലാണ് പ്രദേശത്ത് വെള്ളം ഉയര്‍ന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും നടന്ന പ്രദേശം കൂടിയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.