ഒമിക്രോണ്‍ വ്യാപനം ചെറുക്കാന്‍ സൗജന്യ കോവിഡ് കിറ്റുകള്‍ നല്‍കി അമേരിക്ക

ഒമിക്രോണ്‍ വ്യാപനം ചെറുക്കാന്‍ സൗജന്യ കോവിഡ് കിറ്റുകള്‍ നല്‍കി അമേരിക്ക

വാഷിങ്ടണ്‍: കോവിഡ് വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് കൂടുന്നതോടെ രോഗ നിര്‍ണയത്തിനുള്ള കോവിഡ് കിറ്റുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് അമേരിക്ക. സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. ഒരു കുടുംബത്തിന് ഏട്ട് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ സൗജന്യമായി ലഭിക്കും.

ആന്റിജന്‍ കിറ്റുകള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിട്ടു തുടങ്ങിയതും പുറത്തുനിന്ന് കിറ്റുകള്‍ വാങ്ങുന്നതിന്റെ ഭീമമായ ചിലവും കണക്കിലെടുത്താണ് സാധാരണക്കാര്‍ക്കായി സൗജന്യ ആന്റിജന്‍ കിറ്റുകള്‍ നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുഎസില്‍ കോവിഡ് കേസുകള്‍ 60 ശതമാനത്തിലേറെ വര്‍ധിച്ചു. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. കൂടുതല്‍ പരിശോധനകള്‍ രോഗവ്യാപനം മന്ദഗതിയിലാക്കാന്‍ സാഹയിക്കുമെന്ന് വൈറ്റ്ഹൗസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. COVIDtests.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. മണിക്കൂറുകള്‍ക്കകം വെബ്‌സൈറ്റില്‍ അപേക്ഷകള്‍ നിറഞ്ഞു. കിറ്റുകള്‍ നല്‍കി തുടങ്ങിയതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിച്ചു തുടങ്ങി. എന്നാല്‍, ഭാവിയില്‍ കോവിഡ് കേസുകള്‍ കുറയുമെന്നതിന്റെ സൂചനയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡിന്റെ ആദ്യ തരംഗങ്ങളില്‍ എല്ലാത്തരം കോവിഡ് ടെസ്റ്റുകളും സൗജന്യമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പരിചരണത്തിലും കാര്യക്ഷമമായല്ല ഇടപെടുന്നതെന്ന് കുറ്റപ്പെടുത്തി ശക്തമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്. കോവിഡിന്റെ ആദ്യ തരംഗ കാലത്ത് കാണിച്ച ജാഗ്രത ഇപ്പോഴില്ലെന്ന വിമര്‍ശനവും ഉണ്ടായി. ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികൂടിയായാണ് ഇപ്പോഴത്തെ സൗജന്യ കോവിഡ് കിറ്റ് വിതരണ യജ്ഞം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.