ദുബായ്: മുന്‍കൂട്ടി ബുക്ക് ചെയ്യാതെ പാസ്പോർട്ട് പുതുക്കലും അനുബന്ധ സേവനങ്ങളും നടത്താന്‍ സാധിക്കുന്ന പാസ്പോർട്ട് സേവ ക്യാംപ് 22,29 തിയതികളില്‍ ദുബായിലും ഷാർജയിലും നടക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. അത്യാവശ്യമായി വേഗത്തില്‍ പാസ്പോർട്ട് ലഭിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ആവശ്യക്കാർക്ക് ക്യാംപിലെത്താം.
4 ബി എല്‍ എസ് കേന്ദ്രങ്ങളിലാണ് മെയ് 22, 29 തിയതികളില്‍ സേവനം ലഭ്യമാകുക. മുന്‍കൂർ ബുക്കിംഗ് ഇല്ലാത്തതിനാല്‍ ആദ്യമെത്തുന്നവർക്ക് ആദ്യമെന്ന തരത്തിലാകും സേവനം.
ബർദുബായിലെ അല്‍ ഖലീജ് സെന്‍ററിലെയും ദേര സിറ്റി സെന്‍ററിലെയും ബർദുബായിലെ പ്രീമിയം ലോഞ്ച് സെന്‍ററിലെയും ബിഎല്‍എസ് കേന്ദ്രങ്ങളിലും ഷാർജയിലെ എച്ച് എസ് ബി സി സെന്‍ററിലുമാണ് പാസ്പോർട്ട് സേവ ക്യാംപ് നടക്കുക. ഈ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനിലൂടെ അപേക്ഷ സമർപ്പിക്കാം.
പുതിയ പാസ്പോർട്ടിന് ആവശ്യമായ അനുബന്ധ രേഖകള്‍ കൈവശമുണ്ടായിരിക്കണം.
അത്യാവശ്യ ചികിത്സാ സംബന്ധമായി യാത്ര ചെയ്യാനിരിക്കുന്നവർക്കും, പാസ്പോർട്ട് കാലാവധി അവസാനിച്ചവർക്കും, അതല്ല ജൂണ്‍ 30 നകം കാലാവധി അവസാനിക്കുന്നവർക്കും പാസ്പോർട്ട് സേവ ക്യാംപിലെത്തി അപേക്ഷ നല്‍കാം. ഇത് കൂടാതെ വിദ്യാഭ്യാസ സംബന്ധമായി എന്‍ ആർ ഐ സർട്ടിഫിക്കറ്റിനായും ഇന്ത്യയിലേക്കോ മറ്റ് വിദേശങ്ങളിലേക്കോ പഠന ആവശ്യത്തിനായി പോകുന്നതിനായും ജോലി സംബന്ധമായും പാസ് പോർട്ട് വേഗത്തില്‍ പുതുക്കേണ്ടവർക്കും സേവനം പ്രയോജനപ്പെടുത്താം. ഉച്ചക്ക് 1.30 നാണ് അവസാന ടോക്കണ്‍ നല്‍കുക.
പാസ്പോർട്ട് സേവ കേന്ദ്രത്തിന്‍റെ 80046342 എന്ന ടോക്കണ്‍ നമ്പറിലൂടെ കൂടുതല്‍ വിവരങ്ങള്‍ തേടാം. [email protected], [email protected] എന്ന ഇമെയിലിലൂടെയും അധികൃതരെ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.