പിണറായി വിജയന്‍ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവെന്ന് രമേശ് ചെന്നിത്തല

പിണറായി വിജയന്‍ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവെന്ന്  രമേശ് ചെന്നിത്തല

കൊച്ചി: മലയാള അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പിനെ മുതല്‍ സെല്‍ഫി എടുക്കാന്‍ വന്ന എസ്.എഫ്.ഐ പയ്യനെയും പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെ.പി.സി.സി അധ്യക്ഷന്റെ ചെലവില്‍ ആരും വെള്ള പൂശേണ്ട. അസഭ്യവും ഉദാഹരണവും എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അത് മനസിലാകാതിരിക്കാന്‍ ആരും പ്രകാശം പരത്തുന്നവരല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

എല്ലാവരും ബഹുമാനിക്കുന്ന പി.ടി തോമസിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ സുവര്‍ണാവസരമായി കണ്ടയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെ.പി.സി.സി പ്രസിഡന്റിന് എതിരായ കേസെന്നും ചെന്നിത്തല ആരോപിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.