ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ (ദൈവാർഷിക) കോണ്‍ഫറന്‍സ് മെയ് 21ന് ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും. ഡബ്ള്യു. എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് സുധീർ നബ്യാർ അധ്യക്ഷത ചടങ്ങിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലെറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസുലാർ വി. വിജയ കുമാർ മുഖ്യാഥിതിയായിരിക്കും. ന്യൂജേഴ്‌സി സ്റ്റേറ്റ് 18 ത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലി മുഖ്യാതിഥിയായിരിക്കും. ഗ്ലോബൽ പ്രസിഡണ്ട് ഗോപലപിള്ള, ഗ്ലോബൽ ആക്ടിങ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി റോണാ തോമസ്, ഗ്ലോബൽ കോൺഫറൻസ് ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റിക്കുവേണ്ടി രാധാ കൃഷ്ണൻ തിരുവത്ത്, ജനറൽ കൺവീനർ എബ്രഹാം സാമുവേൽ തുടങ്ങിയവർ ബൈനിയൽ (ദൈവാർഷിക) കോൺഫറൻസ് ആശംസകൾ നേർന്നു.
മിസ് ഡബ്ല്യുഎംസി അമേരിക്ക ബുട്ടി പേജൻറ് (സൗന്ദര്യ മത്സരം) ആണ് ഇത്തവണത്തെ ദൈവാർഷികാഘോഷ പരിപാടിയുടെ പ്രധാന ആകര്‍ഷണം. 14 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുക. തുടര്‍ന്ന് മ്യൂസിക്, ഡാന്‍സ് പ്രോഗ്രാമുകളും യൂത്ത് ഡിബേറ്റും നടക്കും. അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. അഡ്രസ്: Sheraton Hotel, 125 Raritan, Center Pkwy, Edison, NJ 08837
റവ. ഡോ. അലക്‌സാണ്ടർ കുര്യന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം അച്ചീവ്മെന്റ് അവാർഡ്
റവ. ഡോ. അലക്‌സാണ്ടർ കുര്യനെ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുവാനായി തെരഞ്ഞെടുത്തു. ഡബ്ല്യുഎംസി പല്ലാട്ടുമഠം ഭാഷാ മിത്ര അവാർഡിന് പ്രഫ. ജോയി തിരഞ്ഞെടുക്കപ്പെട്ടു. ഋഷി ഇവാനി, അദേവ് ബിനോയി പ്രസിഡെൻഷ്യൽ (പി. വി. എസ്. എ) അവാർഡിനും അർഹരായതായി. റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രസിഡണ്ട് എൽദോ പീറ്റർ, മറ്റു വൈസ് പ്രസിഡണ്ടുമാരായ ജോൺസൻ തലച്ചെല്ലൂർ, സന്തോഷ് പുനലൂർ, മാത്യൂസ് എബ്രഹാം, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള തുടങ്ങിയവരാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. സാമൂഹ്യ, സന്നദ്ധ പ്രവർത്തന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ശാന്ത പിള്ളയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നൽകി ആദരിക്കുന്നതായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഇന്നു വൈകുന്നേരം (മെയ് 20) എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ ആരംഭിക്കുന്ന പതിമൂന്നാമത് ദൈവാർഷിക ബൈനിയാൽ) കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്) , കോ കൺവീനർ മാലിനി നായർ (ഓൾ വിമൻസ്അ പ്രൊവിൻസ്റി പ്രസിഡന്റ്) കോ കൺവീനർ ജിനു തര്യൻ (നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്) എന്നിവർ സംയുക്തമായി അറിയിച്ചു. നാളെ മെയ് 21ന് വൈകുന്നേരമാണ് പ്രധാന പരിപാടികൾ.
പ്രവേശന ഫീസ് ഒരാള്‍ക്ക് 35 ഡോളറാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. നാലു പേരടങ്ങുന്ന കുടുംബത്തിന് പ്രവേശന ഫീസ് നൂറു ഡോളറായിരിക്കും. സിംഗിള്‍, ഗ്രൂപ്പ് ഇനങ്ങളില്‍ ഡാന്‍സ് മത്സരങ്ങളും ഇന്ത്യൻ -വെസ്റ്റേണ് ലൈറ്റ് മ്യൂസികും മിഡിൽ സ്‌കൂള്‍-ഹൈസ്‌കൂള്‍ ലെവല്‍ ഡിബേറ്റും നടക്കും. മ്യൂസിക് ഷോയില്‍ ഗായകന്‍ സിജി ആനന്ദും പിന്നണി ഗായിക രഞ്ജിനി ജോസും പങ്കെടുക്കും.
ആഗോള മലയാളികളുടെ ഒരു ശൃംഖല വളര്‍ത്തിയെടുക്കുക, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, അര്‍ഹരായവരെ ശാക്തീകരിക്കുക, സാമൂഹിക പ്രവര്‍ത്തനം, മികവ് തെളിയിച്ച മലയാളി പ്രവാസികളുടെ ബിസിനസ്സും ബ്രാന്‍ഡും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് ബൈനിയൽ കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനാലെ കോണ്‍ഫറന്‍സ് കണ്‍വീനര്‍ അനീഷ് ജെയിംസ് (856)3181005, കോ. കണ്‍വീനര്‍ മാലിനി നായര്‍, ജിനു തര്യന്‍ 201 757 3390, ചെയര്‍മാന്‍ ഫിലിപ്പ് തോമസ് 972 522 9646, പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ 732 822 9374, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി (973)3377238, ട്രഷറര്‍ സെസില്‍ ചെറിയാന്‍ 214 235 1624.
വാഷിങ്ടണിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനായി സേവനം അനുഷ്ടിച്ചു വരുന്ന ഡോ.റവ. ഫാ. അലക്‌സാണ്ടർ കുര്യൻ ആത്‌മീയ പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളും ഒരുപോലെ നടത്തുന്ന അപൂർവം ചില വൈദികരിൽ ഒന്നാണ്. സീനിയർ മാനേജ്‌മന്റ് കൺസൾട്ടന്റായി 1998 വരെ പതിന്നാലു വർഷം പ്രവർത്തിച്ച ശേഷം അദ്ദേഹം അമേരിക്കൻ ഡിപ്പാർമെൻറ് ഓഫ് സ്റ്റേറ്റിൽ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടർ ആകുന്ന ആദ്യ ഇന്ത്യൻ വംശജൻ ആയി 2014 വരെ സേവനം അനുഷ്ടിച്ചു. പതിനെട്ടോളം ഡിപ്പാർട്മെന്റുകളുടെ ഇന്റർ നാഷണൽ പ്രോഗ്രാമുകൾകു മേൽനോട്ടം വഹിച്ചു. കൂടാതെ 147 രാജ്യങ്ങൾ സന്ദർശിച്ചു. 138 ഓളം പുതിയ അമേരിക്കൻ എംബസ്സികളും കോൺസുലേറ്റുകളും സൃഷ്ടിക്കുന്നതിൽ പങ്കാളിയായി. 15 മാസത്തോളം ഇറാക്കിലും 18 മാസത്തോളം അഫ്ഗാനിസ്ഥാനിലും യുദ്ധ കാലയളവിൽ പോലും താമസിച്ചു സ്തുത്യർഹമായ സേവങ്ങൾ കാഴ്ച വച്ചിരുന്നു.
2014 ൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ ഒന്നായ ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഫോർ ഓഫീസ് ഓഫ് ഗവണ്മെന്റ് വൈഡ് പോളിസി എന്ന സ്ഥാനത്തേക്ക് നിയമിതനായി. പ്രസിഡന്റ് ട്രമ്പിന്റെ ഭരണ കാലത്തു അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് റിയൽ പ്രോപ്പർട്ടി കൗൺസിൽ ആയി നിയമിതനായി. ഇപ്പോൾ പ്രസിഡന്റ് ബൈഡൻ അഡ്മിനിസ്ട്രേഷനിൽ സീനിയർ എക്സിക്യൂട്ടീവ് ആയി അഡ്മിനിസ്ട്രേഷൻ ഗവണ്മെന്റ് വൈഡ് പോളിസിസ് ആൻഡ് പ്രിയോറിറ്റിസ് വിഭാഗത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.
എം. ബി. എ., മാസ്റ്റർ ഓഫ് ഡിവിനിറ്റി, മാസ്റ്റർ ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗ്, മാസ്റ്റർ ഓഫ് ഫിലോസഫി തുടങ്ങിയ നിരവധി ഡിഗ്രികളും റവ. ഡോ. അലക്സ് കരസ്ഥമാക്കിയിട്ടുണ്ട്.
ഭാര്യ: അജിത. മക്കൾ: അലിസാ, നതാഷ, എലിജാ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.