ന്യൂഡല്‍ഹി: ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ ആരാണ് വിളിച്ചതെന്നറിയാന്‍ ഇനി ട്രൂകോളര്‍ പോലുള്ള ആപ്പുകളുടേയോ സൈബര്‍ വിദഗ്ധന്റെയോ സഹായം തേടേണ്ടി വരില്ലെന്ന് ട്രായ്. നമ്പറിന് പകരം വിളിക്കുന്നയാളുടെ പേര് ഫോണ്‍ സ്‌ക്രീനില്‍ തെളിയുന്നത് കാണാന്‍ ഇനി കാത്തിരിക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിളിക്കുന്നയാള്‍ സിം എടുക്കാന്‍ നല്‍കിയ രേഖയിലെ പേരാവും ഇനി തെളിയുക. ടെലികോം വകുപ്പില്‍ നിന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചു. ഇത് സംബന്ധിച്ച് കൂടിയാലോചന ഉടന്‍ ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പിഡി വഗേല വ്യക്തമാക്കി.
ടെലികോം വകുപ്പ് മാനദണ്ഡങ്ങള്‍ പ്രകാരം മൊബൈല്‍ കമ്പനികള്‍ ചെയ്യുന്ന കെവൈസി രേഖകളിലെ പേരാണ് ഫോണ്‍ സ്‌ക്രീനില്‍ ദൃശ്യമാകുകയെന്നും വഗേല വ്യക്തമാക്കി. ഫോണ്‍ വിളിക്കുന്നയാളെ തിരിച്ചറിയുന്ന ട്രൂകോളര്‍ പോലുള്ള ആപ്പുകളേക്കാള്‍ കൃത്യതയും സുതാര്യതയും വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും.
സ്പാം കോളുകളും സന്ദേശങ്ങും തടയാന്‍ ബ്ലോക്ക് ചെയില്‍ സാങ്കേതിക വിദ്യയും ട്രായ് നടപ്പിലാക്കിയിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഫോണ്‍ വിളികള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് അവസാനം ഉണ്ടാകുമെന്നാണ് പ്രതിക്ഷീക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.