വായനോത്സവം കുട്ടികള്‍ക്ക് സാംസ്കാരിക മൂല്യം പകർന്നു നല്‍കുന്നു, കോസ്റ്റാറിക്ക അംബാസിഡർ

വായനോത്സവം കുട്ടികള്‍ക്ക് സാംസ്കാരിക മൂല്യം പകർന്നു നല്‍കുന്നു, കോസ്റ്റാറിക്ക അംബാസിഡർ

ഷാർജ: കുട്ടികളുടെ വാസനോത്സവത്തിനെത്തിയ കോസ്റ്റാറിക്ക അംബാസിഡർ ഫ്രാ‍ന്‍സിസ്കോ ജെ ചാക്കണ്‍ ഹെർനാന്‍ഡെസിനെ ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി സ്വീകരിച്ചു. തുടർന്ന് നടന്ന കൂടികാഴ്ചയില്‍ 41 മത് ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ കോസ്റ്റാറിക്കയുടെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചർച്ച ചെയ്തു. 

പ്രസിദ്ധീകണ മേഖലയുടെ ഭാവിയെകുറിച്ചും മേഖലയ്ക്ക് പിന്തുണ നല്‍കേണ്ടതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. വായനോത്സവം കുട്ടികള്‍ക്ക് സാംസ്കാരിക മൂല്യങ്ങള്‍ പകർന്നുല്‍കുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. 


ഓരോ വർഷവും പുസ്തകമേള സംഘടിപ്പിക്കുന്നതിലൂടെ ഷാർജയുടെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുയാണ് എസ് ബി എ ചെയ്യുന്നതെന്നും കോസ്റ്റാറിക്ക അംബാസിഡർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.