മിഷിഗണ്‍: മിഷിഗണിലെ വടക്കന്‍ ലോവര്‍ പെനിന്‍സുലയിലെ ഗെയ്ലോര്‍ഡ് പട്ടണത്തിലുണ്ടായ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 44 പേര്‍ക്ക് പരിക്ക്് പറ്റി. പരിക്കേറ്റ 23 പേരെ ഒറ്റ്സെഗോ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്കും 12 പേരെ ഗ്രേലിംഗ് ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി. നിസാര പരിക്കു പറ്റിയ മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയെന്നും മുന്‍സണ്‍ ഹെല്‍ത്ത് കെയര്‍ വക്താവ് ബ്രയാന്‍ ലോസണ്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3:48 ഓടെയാണ് പ്രദേശത്ത് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭിച്ചു. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കാറ്റ് വീശിയെറിഞ്ഞു. പ്രദേശത്ത് ചുഴലിക്കാറ്റ് സാധാരണമല്ലാത്തതിനാല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മുന്‍കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല.
ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ പറഞ്ഞു. പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. ജനജീവിതം സാധാരണ നിലയിലാകും വരെ പ്രാദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.