ദുബായ്: 'ഗിവ് എ ലിറ്റൽ ടു സേവ് മച്ച്' എന്ന ശീർഷകത്തിൽ മലയാളം കാത്തലിക് കോൺഗ്രിഗേഷൻ്റെ (എംസിസി) നേതൃത്വത്തിൽ മെയ് 22ന് രക്തദാനം സംഘടിപ്പിക്കുന്നു.
രാവിലെ 8 മണി മുതൽ 12.30 വരെ ലത്തീഫ ഹോസ്‌പിറ്റൽ ബ്ലഡ് ഡോണെഷൻ സെൻറ്ററിൽ വച്ചാണ് രക്തദാനം നടക്കുന്നത്.

ദുബായ് സെൻറ് മേരീസ് എംസിസിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. രക്തദാനത്തിന് സന്നദ്ധരായവർ അന്നേദിവസം എത്തിച്ചേരമെന്ന് എംസിസി കോഓർഡിനേറ്റർ മാത്യു സെബാസ്റ്റിയൻ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.