ന്യുഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് ഒന്‍പത് രൂപ 50 പൈസ പെട്രോളിനും ഏഴ് രൂപ വരെ ഡീസലിനും വില കുറയും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
കൂടാതെ പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി ഉജ്ജ്വല പദ്ധതി പ്രകാരം നല്‍കാനും തീരുമാനിച്ചു. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്‌സിഡി പ്രകാരം നല്‍കും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
രാജ്യത്തെ നികുതി കുറയ്ക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്.
ഇന്ധന നികുതി
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുടെയും കുറവാണ് നികുതി ഇനത്തില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഇന്ധനവിലയില്‍ പെട്രോളിന് 9.50 രൂപയും ഡീസലിന് 8 രൂപയും കുറയും. കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവിലയില്‍ കാര്യമായ കുറവ് വന്നിട്ടുള്ളത്.
പാചകവാതകം
പാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പല ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിക്കുന്നത്. സിലിണ്ടറിന് 200 രൂപ എന്ന കണക്കില്‍ പരമാവധി 12 സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക.
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുടെയും കുറവാണ് നികുതി ഇനത്തില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഇന്ധനവിലയില്‍ പെട്രോളിന് 9.50 രൂപയും ഡീസലിന് 8 രൂപയും കുറയും. കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവിലയില്‍ കാര്യമായ കുറവ് വന്നിട്ടുള്ളത്.പാചകവാതകംപാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പല ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിക്കുന്നത്. സിലിണ്ടറിന് 200 രൂപ എന്ന കണക്കില്‍ പരമാവധി 12 സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക.
വളങ്ങളും കീടനാശിനികളും
കാര്‍ഷിക രംഗത്ത് വളങ്ങളുടെയും കീടനാശിനികളുടെയും വില ഉയരുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് നല്‍കുന്ന സബ്‌സിഡി കേന്ദ്രം ഉയര്‍ത്തും. നിലവില്‍ 1.05ലക്ഷം കോടി രൂപയാണ് വളങ്ങളുടെയും കീടനാശിനികളുടെയും സബ്‌സിഡിക്കായി കേന്ദ്രം നല്‍കുന്നത്. ഇതിനുപുറമേ ഒരു ലക്ഷം കോടി രൂപ കൂടി അധിക സബ്‌സിഡിയായി നല്‍കും.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍
പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കസ്റ്രംസ് തീരുവ കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇറക്കുമതിയെയാണ് ഇന്ത്യ വന്‍തോതില്‍ ആശ്രയിക്കുന്നതിനാലാണ് ഇറക്കുമതി നികുതിയില്‍ കുറവ് വരുത്തിയതെന്ന് ധനകാര്യമന്ത്രി പറഞ്ഞു.
ഇരുമ്പ്-ഉരുക്ക്
പ്‌ളാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് സമാനമായി ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയും കുറയും. ഈ മേഖലയില്‍ കയറ്റുമതിക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സിമന്റ്
നിര്‍മാണ മേഖലയില്‍ സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനും കേന്ദ്രം ഇടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സിമന്റ് മേഖലയില്‍ ചരക്ക് ഗതാഗതം സുഗമമാക്കാനും ഇടപെടുമെന്നും മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.