ലക്ഷദ്വീപ് തീരത്തെ ഹെറോയിൻ വേട്ട; പ്രതിപ്പട്ടികയിൽ രണ്ടു മലയാളികൾ: സംഘത്തിന് പാകിസ്ഥാന്‍ ബന്ധമെന്ന് ഡിആര്‍ഐ

ലക്ഷദ്വീപ് തീരത്തെ ഹെറോയിൻ വേട്ട; പ്രതിപ്പട്ടികയിൽ രണ്ടു മലയാളികൾ: സംഘത്തിന് പാകിസ്ഥാന്‍ ബന്ധമെന്ന് ഡിആര്‍ഐ

കൊച്ചി: ലക്ഷദ്വീപിന് സമീപത്തുനിന്ന് 1526 കോടിയുടെ ഹെറോയിനുമായി പിടികൂടിയ സംഘത്തിന് പാകിസ്ഥാന്‍ ബന്ധമെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ). സംഘത്തിലെ നാല് തമിഴ്നാട് സ്വദേശികള്‍ പാകിസ്ഥാന്‍ ശൃംഖലയുടെ ഭാഗമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഹെറോയിന്‍ നിറച്ചിരുന്ന ചാക്കിനുപുറത്ത് പാകിസ്ഥാന്‍ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ തിരുവനന്തപുരം സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. തങ്ങള്‍ ബോട്ടില്‍ ജോലിക്കെത്തിയതാണെന്ന മൊഴിയാണ് ഇവര്‍ നല്‍കിയത്. വിഴിഞ്ഞം പൊഴിയൂര്‍ സ്വദേശികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ത്യന്‍ തീരമാണ് മയക്കുമരുന്ന് ബോട്ടുകള്‍ ലക്ഷ്യം വച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇറാന്‍ ബോട്ടില്‍ പുറം കടലില്‍ എത്തിച്ച ഹെറോയിന്‍ ഇവിടെ നങ്കൂരമിട്ട‌ിരുന്ന രണ്ട് ബോട്ടുകളിലേക്ക് കൈമാറുകയായിരുന്നു. ഈ ബോട്ടുകളാണ് ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലില്‍ വച്ച്‌ ഡിആര്‍ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

തമിഴ്നാട്ടില്‍ നിന്ന് രണ്ട് ബോട്ടുകള്‍ മയക്കുമരുന്ന് കടത്തുമെന്ന് രണ്ടു മാസം മുമ്പ് ഡആര്‍ഐക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ 18ന് ഉദ്യോഗസ്ഥര്‍ ബോട്ടുകള്‍ വളഞ്ഞ് അകത്തുകയറി. പുറംകടലിയില്‍ നിന്ന് മയക്കുമരുന്ന് ബോട്ടില്‍ കയറ്റിയതായി തൊഴിലാളികളില്‍ ചിലര്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഒരു കിലോവീതമുള്ള 218 പാക്കറ്റുകളാക്കി ബോട്ടിലെ അറകളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു ലഹരിമരുന്ന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.