ട്വന്റി ട്വന്റിയുടെ വോട്ട് ആര്‍ക്കെന്ന് ഇന്നറിയാം; മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ സാധ്യത

ട്വന്റി ട്വന്റിയുടെ വോട്ട് ആര്‍ക്കെന്ന് ഇന്നറിയാം; മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ സാധ്യത

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി നിലപാട് ഇന്നുണ്ടായേക്കും. അണികളോട് മനസാക്ഷി വോട്ട് ചെയ്യാനുള്ള അഹ്വാനമാകും നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുകയെന്നാണ് സൂചന. കഴിഞ്ഞ തവണ 11 ശതമാനത്തോളം വോട്ട് പിടിച്ച ട്വന്റി ട്വന്റി ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടപ്പില്‍ ട്വന്റി ട്വന്റിക്ക് ലഭിച്ചത് 13897 വോട്ടാണ്. ഈ വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസും ജോ ജോസഫും എ.എന്‍ രാധാകൃഷ്ണനും. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്.

ട്വന്റി ട്വന്റിയുടെ കടുത്ത വിമര്‍ശകനായിരുന്നു പി.ടി തോമസ്. അതുകൊണ്ട് ഉമ തോമസിന് വോട്ട് നല്‍കാന്‍ തീരുമാനിക്കില്ലെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സാബു എം. ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി അണികളുടെ വോട്ട് ആര്‍ക്കു കിട്ടുമെന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.