ന്യൂഡല്‍ഹി: ഇന്ധന നികുതി കുറച്ചതിന് പുറമേ സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെയും വളത്തിന്റെയും വില കുറയ്ക്കാന്‍ കേന്ദ്ര നീക്കം. സിമന്റിന്റെ ലഭ്യത കൂട്ടിയും വിതരണരീതി മെച്ചപ്പെടുത്തിയും വില കുറയ്ക്കാനാണു ശ്രമം. വളത്തിന്റെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ വളത്തിന്റെ സബ്‌സിഡിക്കായി ബജറ്റില്‍ മാറ്റിവച്ച 1.05 ലക്ഷം കോടി രൂപയ്ക്കു പുറമേ 1.10 ലക്ഷം കോടി കൂടി കേന്ദ്രം അനുവദിച്ചു.
നികുതിയില്ലാതിരുന്ന 11 അസംസ്‌കൃത വസ്തുക്കള്‍ക്ക് 15 ശതമാനം കയറ്റുമതി നികുതി ചുമത്തി. കയറ്റുമതി നിരുത്സാഹപ്പെടുത്തി ആഭ്യന്തര വിപണിയില്‍ ഇരുമ്പയിര്, സ്റ്റീല്‍ എന്നിവയുടെ ലഭ്യത കൂട്ടാനുള്ള ശ്രമമാണിത്. ഇരുമ്പയിര് പെല്ലറ്റുകള്‍ക്കു 45ശതമാനം നികുതി ചുമത്തി.
ആഭ്യന്തര സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ മൂന്ന് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. രണ്ടെണ്ണത്തിന് 2.5 ശതമാനവും ഒരെണ്ണത്തിന് അഞ്ച് ശതമാനവുമായിരുന്നു നിരക്ക്. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട് 3 വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സിമന്റ് വരുന്നത്. മലബാര്‍ സിമന്റ്‌സ് ഉള്‍പ്പെടെ പൊതുമേഖലയില്‍ സിമന്റ് നിര്‍മിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിലെ ആവശ്യത്തിന് ഇത് തികയുന്നില്ല. സിമന്റ് വില വര്‍ധനവ് ഗ്രാമീണ മേഖലയില്‍ വലിയ തിരിച്ചടിയാണ് നല്‍കിയത്.
സിമന്റ് വിലയ്‌ക്കൊപ്പം മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും വീട് നിര്‍മാണത്തിന് തടസമാകും. സംസ്ഥാനത്തെ ലൈഫ് പദ്ധതിയിലുള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇത് തിരിച്ചടിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.