കൊച്ചി: ഒടുവില്‍ തുരുമ്പെടുത്തു നശിക്കുന്ന ജന്റം എ.സി-നോണ്‍ എ.സി വോള്‍വോ ബസുകള്‍ ആക്രിയായി മാറുന്നു. കൊട്ടിഘോഷിച്ച് കൊച്ചിയുടെ നിരത്തിലിറക്കിയ ബസുകളിലേറെയും കട്ടപ്പുറത്തായിട്ട് നാളേറെയായി. വേണ്ടസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാലാണ് തേവര യാര്‍ഡില്‍ലെ ബസുകള്‍ നശിക്കാന്‍ കാരണം.
നഗരസഭ ആവശ്യപ്പെട്ടെങ്കിലും മേല്‍നോട്ടച്ചുമതല സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് കെ.യു.ആര്‍.ടി.സി എന്ന പ്രത്യേക വിഭാഗത്തിന് കീഴിലാണ് ജന്റം ബസുകള്‍ ഓടിയത്. നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയുടെ ഒന്നാംതരം ഉദാഹരണമാണ് തുരുമ്പിച്ചു നശിക്കുന്ന ഈ ബസുകള്‍. കോവിഡിന് മുമ്പു തന്നെ ജന്റം സര്‍വീസ് താളം തെറ്റിയിരുന്നു. അറ്റകുറ്റപ്പണിക്ക് ചെലവു കൂടുതലാണെന്നതും സ്പെയര്‍പാര്‍ട്സ് ലഭിക്കുന്നില്ലെന്നുമാണ് കെ.യു.ആര്‍.ടി.സി പറയുന്നത്.
ഒരു ലിറ്റര്‍ ഡീസലിന് രണ്ടു കിലോമീറ്ററാണ് ഓടുക. ജന്റം വരുമാനം ബസുകളുടെ പരിപാലനച്ചെലവിനു പോലും തികയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. യാത്ര സുഖകരമല്ലാത്തതിനാല്‍ ജനങ്ങളും ഇതിനെ കൈയൊഴിഞ്ഞു. നഗര യാത്രയ്ക്കുള്ള ബസുകള്‍ ദീര്‍ഘ ദൂരയാത്രയ്ക്ക് ഉപയോഗിച്ചതും നഷ്ടം വര്‍ധിപ്പിച്ചതായി കെ.യു.ആര്‍.ടി.സി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.