വാക്‌സിന്‍ കൊണ്ടു മാത്രം കൊറോണ പ്രതിസന്ധി പരിഹരിക്കാനാവില്ല; അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎന്‍ സെക്രട്ടറി

വാക്‌സിന്‍ കൊണ്ടു മാത്രം കൊറോണ പ്രതിസന്ധി പരിഹരിക്കാനാവില്ല; അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎന്‍ സെക്രട്ടറി

ന്യൂയോര്‍ക്ക്: പ്രതിരോധ വാക്‌സിന്‍ കൊണ്ട് മാത്രം കൊറോണ പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. പ്രതിരോധ മരുന്നില്‍ പ്രതീക്ഷയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍ കൊറോണ മഹാമാരിയ്ക്ക് ഒറ്റമൂലിയില്ല. പ്രതിരോധ മരുന്നിന് മാത്രം കൊറോണ എന്ന പ്രതിസന്ധിയെ പരിഹരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകം ഇന്ന് നേരിടുന്ന നമ്ബര്‍ വണ്‍ സുരക്ഷാ ഭീഷണിയാണ് കൊറോണ വൈറസ് വ്യാപനം. വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച്‌ ചേരേണ്ട സമയം കൂടിയാണിത്. രോഗ വ്യാപനം തടയാനും രോഗബാധിതര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം.

വാക്‌സിനുകളിലൂടെ കൊറോണയെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ലെങ്കിലും വാക്‌സിനുകളുടെ കണ്ടുപിടുത്തം ഒരു പരിധി വരെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. കൊറോണ പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.