കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ നാമനിര്‍ദേശ പത്രിക തളളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥി സി.പി ദിലീപ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്തരിച്ച പി.ടി തോമസിന്റെ ബാങ്ക് വായ്പ, പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കൊച്ചി കോര്‍പറേഷനിലെ ഭൂനികുതി അടച്ചിട്ടില്ലെന്നുമാണ് ആരോപണം.
ഭര്‍ത്താവിന്റെ ആസ്തികളും ബാധ്യതകളും മരണശേഷം ഭാര്യയ്ക്ക് വന്നു ചേരുമെന്നാണ് സുപ്രീം കോടതി ഉത്തരവെന്നും, ഉമയുടെ പത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താതിരുന്നത് ചട്ട ലംഘനമാണെന്നുമാണ് ഹര്‍ജി.
അതേസമയം പരസ്യപ്രചരണം തീരാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ തൃക്കാക്കരയില്‍ പോരാട്ടം മുറുകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വീണ്ടും ഇടതുമുന്നണി പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തും. ഇനി അഞ്ച് ദിവസം വിവിധ കണ്‍വെന്‍ഷനുകളില്‍ പിണറായി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.