വായനോത്സവം സമാപിച്ചു

വായനോത്സവം സമാപിച്ചു

ഷാർജ: 12 ദിവസം നീണ്ടുനിന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന് സമാപനം.വാരാന്ത്യ അവധി ദിനങ്ങളില്‍ വലിയ തിരക്കാണ് ഷാർജ എക്സ്പോസെന്‍ററില്‍ അനുഭവപ്പെട്ടത്. കളിയും കാര്യവും പകർന്നു നല്‍കി ഒരുക്കിയ വർക്ക് ഷോപ്പുകളും ചിത്രരചനയും സംഗീതവും ശാസ്ത്രവും മറ്റ് കലാപരിപാടികളും ആസ്വദിക്കാനായി നിരവധി കുരുന്നുകളാണ് എക്സ്പോ സെന്‍ററിലേക്ക് എത്തിയത്. 

പുസ്തകങ്ങളും വലിയ വിലക്കുറവിലാണ് വിറ്റുപോയത്. നിരവധി എഴുത്തുകാരുമായും മറ്റ് മേഖലകളിലെ പ്രമുഖരുമായും സംവദിക്കാനുളള അവസരവും വായനോത്സവം ഒരുക്കി.
സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്ന പ്രമേയത്തിലാണ് ഇത്തവണ വായനോത്സവം ഒരുങ്ങിയത്. കുട്ടികള്‍ക്കൊപ്പം മുതിർന്നവരും വിവിധ പരിപാടികളുടെ ഭാഗമായി. 


യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം പത്നിയും കുടുംബകാര്യവിഭാഗം സുപ്രീം കൗണ്‍സില്‍ ചെയർപേഴ്സണുമായ ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും രക്ഷാകർത്വത്തിലാണ് വായനോത്സവം നടന്നത്. 

1900 ത്തോളം പ്രവർത്തനങ്ങളും കുട്ടികള്‍ക്കായുളള 1140 പരിപാടികളും 120 സാംസ്കാരിക പരിപാടികളും 130 കലാപരിപാടികളും കുട്ടികള്‍ക്കായി നടത്തി. പ്രാദേശിക-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും കലാകാരന്മാരും സമൂഹമാധ്യമങ്ങളില്‍ താരമായവരുമെല്ലാം വായനോത്സവത്തിനെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.