'ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ചുമതലക്കാര്‍'; ആശാ വര്‍ക്കര്‍മാരെ പ്രശംസിച്ച്‌ ലോകാരോഗ്യ സംഘടന

'ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ചുമതലക്കാര്‍'; ആശാ വര്‍ക്കര്‍മാരെ പ്രശംസിച്ച്‌ ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള പത്തു ലക്ഷത്തോളം ആശാ വര്‍ക്കര്‍മാരെ പ്രശംസിച്ച്‌ ലോകാരോഗ്യ സംഘടന. ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ചുമതലക്കാര്‍ എന്നാണ് ഇവരെ ലോകാരോഗ്യ സംഘടനാ മേധാവി വിശേഷിപ്പിച്ചത്.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആശാ വര്‍ക്കര്‍മാര്‍ക്ക് ആറ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശക്തമായ നേതൃത്വത്തിനും നിസ്വാര്‍ത്ഥമായ സേവനത്തിനും ആരോഗ്യ മേഖലയ്ക്കുള്ള സംഭാവനയും എല്ലാം കണക്കിലെടുത്താണ് ഈ പുരസ്കാരങ്ങള്‍.

2019-ലാണ് ഈ പുരസ്കാരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്സ് അവാര്‍ഡ് എന്നാണ് ഇതറിയപ്പെടുന്നത്. 75-മത്തെ ലോക ആരോഗ്യ സമ്മേളനത്തിലെ ലൈവ് സ്ട്രീമിംഗ് സെഷനിലാണ് ഇദ്ദേഹം ഈ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.