എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ 'അമോറിസ്‌ ലെറ്റിഷ' എന്ന പേരിൽ യൂത്ത് ക്യാമ്പ് നടത്തുന്നു

എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ 'അമോറിസ്‌ ലെറ്റിഷ' എന്ന പേരിൽ യൂത്ത് ക്യാമ്പ് നടത്തുന്നു

അരുവിത്തറ: എസ് എം വൈ എം പാലാ രൂപതയുടെയും, അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 'അമോറിസ്‌ ലെറ്റിഷ' എന്ന പേരിൽ യൂത്ത് ക്യാമ്പ് നടത്തുന്നു. എങ്ങനെ ക്രിസ്തുവിൽ അടിയുറച്ച വിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കുന്ന യുവജനങ്ങളെ വാർത്തെടുക്കാം, സ്നേഹത്തിന്റെ കൂട്ടായ്മയിൽ വളരാം, സഭയോട് ചേർന്നു നടക്കാം എന്നിവയാണ് ക്യാമ്പിലെ ദർശനങ്ങൾ. മെയ്‌ 24, 25, 26 തിയതികളിലായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.

രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ് എം എസ്, ഫൊറോനാ, യൂണിറ്റ് രക്ഷാധികാരി റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫൊറോന ഡയറക്ടർ ഫാ. ജോസ് കിഴക്കേതിൽ, രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി, എഡ്വിൻ ജോഷി, നവ്യ ജോൺ,മെറിൻ തോമസ്, ടോണി കവിയിൽ, ലിയ തേരെസ് ബിജു, ലിയോൺസ് സായി ഫൊറോനാ പ്രസിഡന്റ്‌ റിച്ചാർഡ്, യൂണിറ്റ് പ്രസിഡന്റ് ബെൻസൺ, സാന്ദ്ര, യൂണിറ്റ് ജനറൽ സെക്രട്ടറിമാരായ ഡോൺ ജോസഫ് സോണി, രേശ്മി എന്നിവർ നേതൃത്വം നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.