ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൗമാരക്കാരന്റെ പ്രകോപന മുദ്രാവാക്യം; സംഭവത്തിൽ പൊലീസ് കേസെടുത്തു

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൗമാരക്കാരന്റെ പ്രകോപന മുദ്രാവാക്യം; സംഭവത്തിൽ പൊലീസ് കേസെടുത്തു

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്‍പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. 

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘടിപ്പിച്ച ജന മഹാസമ്മേളനത്തിന്റെ ഇടയിൽ നടന്ന പ്രകടനത്തിലാണ് ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ ഈ പരിപാടിയിൽ പങ്കെടുക്കാൻ ആലപ്പുഴ നഗരത്തിൽ എത്തിയിരുന്നു.. 

പ്രകടനത്തിനിടെ വെറും 14 വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരേ  നടത്തിയ മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലാണ് പ്രചരിച്ചത്. ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും അന്ധകൻ വരുന്നു എന്ന രീതിയിലുള്ള മുദ്രാവാക്യം വിളിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്നാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.

എന്നാൽ കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ല. സംഘടനാ പ്രവർത്തകർ അല്ലാത്ത നിരവധിപേർ റാലിയിൽ പങ്കെടുത്തതെന്നും അതിൽ ചിലരാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയിലെ മുദ്രാവാക്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും ഇത്തരം കുറവുകൾ തിരുത്തുമെന്നും പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു. 

എന്നാൽ മുദ്രാവാക്യം ആരോ എഴുതി പഠിപ്പിച്ച് നല്ല രീതിയിൽ പരിശീലനം കൊടുത്താണ് കുട്ടി തെറ്റുകളില്ലാതെ ആലപിച്ചത് എന്ന് പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. മുദ്രാവാക്യം നിരവധി ആളുകൾ ഏറ്റു വിളിച്ചു. അതുകൊണ്ട് തന്നെ ഈ മുദ്രാവാക്യം വിളി കുട്ടിയുടെ മാത്രം സൃഷ്ടിയാണെന്ന് കണക്കാക്കാൻ സാധിക്കുകയില്ല. ഈ സംഭവത്തിൽ പോലീസിന് മാത്രമല്ല ബാലാവകാശ കമ്മീഷനും കുട്ടിക്കെതിരെ നടത്തുന്ന ക്രൂരത എന്ന കാര്യം ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ നടപടിയെടുക്കാം. പെൺകുട്ടിയെ സ്റ്റേജിൽ ഇട്ട് അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ വിശദീകരണമെങ്കിലും തേടി എന്ന് വെക്കാം ഇവിടെ അതും ഉണ്ടായില്ല. ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരുന്നതിനിടെയാണ് ഈ പ്രകോപനം എന്നത് പോലീസിനെയും സർക്കാരിന്റെയും കഴിവുകേടായി തന്നെ സമൂഹം നോക്കി കാണേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.